( അൽ അന്‍ഫാല്‍ ) 8 : 30

وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ

നിന്നെ തടവിലാക്കുകയോ അല്ലെങ്കില്‍ നിന്നെ വധിച്ചുകളയുകയോ അല്ലെങ്കി ല്‍ നിന്നെ നാടുകടത്തുകയോ ചെയ്യുന്നതിന് വേണ്ടി കാഫിറുകളായവര്‍ നിനക്കെതിരില്‍ ഗൂഢതന്ത്രം മെനഞ്ഞതും ഓര്‍ക്കേണ്ടതാണ്, അവര്‍ അവരുടെ ത ന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു, അല്ലാഹു അവന്‍റെ തന്ത്രവും മെനഞ്ഞുകൊ ണ്ടിരുന്നു, അല്ലാഹു തന്ത്രം മെനയുന്നവരില്‍ ഏറ്റവും സമര്‍ത്ഥനാകുന്നു.

പ്രവാചകന്‍ മദീനയിലേക്ക് പോകുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്ന് മക്കയിലെ കാഫിറുകള്‍ക്ക് തോന്നിയതിനാല്‍ അവര്‍ പ്രവാചകനെ ബന്ധനസ്ഥനാക്കുകയോ കൊ ന്ന് കളയുകയോ അല്ലെങ്കില്‍ നാട് കടത്തുകയോ ചെയ്യുന്നതിന് ഗൂഢാലോചന നടത്തി. മുഹമ്മദിനെ ബന്ധനസ്ഥനാക്കുകയാണെങ്കില്‍ വിശ്വാസികള്‍ ജീവന്‍ ത്യജിച്ചും അവനെ മോചിപ്പിക്കുമെന്നും നാട് കടത്തിയാല്‍ അവന്‍റെ മാസ്മര പ്രഭാഷണം പലരേയും സ്വാ ധീനിക്കുമെന്നും ആ നാട്ടിലും ഗ്രന്ഥത്തിന്‍റെ പ്രചരണം നടക്കുമെന്നും അവസാനം അ വരെല്ലാം ഒരുമിച്ചുകൂടി മക്കയെ കടന്നാക്രമിക്കുമെന്നും അതിനാല്‍ മറ്റെന്തെങ്കിലും ഉ പായം കണ്ടെത്തണമെന്നും അവര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നുവന്നു. അവസാനം ന ജ്ദില്‍നിന്ന് പണ്ഡിതവേഷത്തില്‍ വന്ന പിശാച് സമര്‍പ്പിച്ച അഭിപ്രായമാണ് അബൂജാ ഹിലും കൂട്ടരും നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 'ഓരോ ഗോത്രത്തില്‍ നിന്നും സമര്‍ത്ഥരായ ഓരോ ചെറുപ്പക്കാരനെ തെരഞ്ഞെടുക്കുകയും അവരെല്ലാം ചേര്‍ന്ന് ഒറ്റവെട്ടിന് മു ഹമ്മദിന്‍റെ കഥകഴിക്കുകയും ചെയ്യുക'. ഇങ്ങനെ ചെയ്താല്‍ എല്ലാ ഗോത്രങ്ങളോടും ഒ രുമിച്ച് പകരം ചോദിക്കുവാന്‍ അബ്ദുല്‍ മുത്ത്വലിബിന്‍റെ മക്കള്‍ക്ക് സാധ്യമാവുകയില്ല. പിശാചിന്‍റെ വിദഗ്ദമായ ഈ അഭിപ്രായം സര്‍വ്വാത്മനാ സ്വീകാര്യമായി. തക്കസമയത്ത് കൃത്യനിര്‍വ്വഹണത്തിന് തയ്യാറെടുത്തുവന്ന അക്രമിസംഘം പ്രവാചകന്‍റെ വീട് വളഞ്ഞു. എന്നാല്‍ അല്ലാഹുവിന്‍റെ തീരുമാനം മറ്റൊന്നായിരുന്നു. സൂക്തം 36: 9 തിലാവത്ത് ചെയ് തുകൊണ്ടും മുഖങ്ങള്‍ വികൃതമാവട്ടെ എന്ന് പറഞ്ഞുകൊണ്ടും പ്രവാചകന്‍ ഒരുപിടി മ ണ്ണ് വാരി അവരുടെ നേരെ എറിയുകയും അവരുടെ കണ്ണ് വെട്ടിച്ചുകൊണ്ട് രക്ഷപ്പെടുക യും ചെയ്തു. 

17: 76 ല്‍, അല്ലാഹു പറയുന്നു: അവര്‍ക്ക് സാധിക്കുമായിരുന്നുവെങ്കില്‍ ഭൂമിയില്‍ നിന്ന് നിന്നെ പിഴുതെറിയാന്‍ അവര്‍ ശ്രമിക്കുകതന്നെ ചെയ്യും, അങ്ങനെ ചെയ്താല്‍ നി നക്ക് പിറകില്‍ കുറച്ച് കാലമല്ലതെ അവര്‍ അവിടെ താമസിക്കുകയില്ല. 12: 76 അവസാനിക്കുന്നത് എല്ലാ ജ്ഞാനികള്‍ക്കും മീതെ ഒരു സര്‍വ്വജ്ഞാനി ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാ ണ്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഭ്രാന്തന്‍മാരായ കപടവിശ്വാസികളും അനു യായികളും അടങ്ങിയ ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ അദ്ദിക്ര്‍ പ്രചരിപ്പിച്ച് മനുഷ്യരു ടെ ഐക്യം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രയത്നിക്കുന്ന വിശ്വാസികള്‍ക്കെതിരെ പല തരത്തിലുള്ള ഗൂഢതന്ത്രങ്ങളും പ്രയോഗിക്കുന്നതാണ്. എന്നാല്‍ അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന അവര്‍ക്കെതിരെ പിശാചുക്കളുടെ ഒരു തന്ത്രവും വിലപ്പോവുകയില്ല. 3: 54, 178-179; 6: 123-124 വിശദീകരണം നോക്കുക.