( യാസീന്‍ ) 36 : 20
وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ
പട്ടണത്തിന്‍റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നുകൊണ്ട് പറഞ്ഞു: ഓ എ ന്‍റെ ജനമേ! നിങ്ങള്‍ പ്രവാചകന്മാരെ പിന്‍പറ്റുവീന്‍.
ഹബീബുന്നജ്ജാര്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു വിശ്വാസി നാട്ടിലെ അക്രമി കളായ ജനതയോടൊപ്പമുള്ള ജീവിതം സഹിക്കവയ്യാതെ പട്ടണത്തില്‍ നിന്ന് അകന്ന് ഒ രു ഗുഹയില്‍ പോയി ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. അദ്ദേഹമാണ് തന്‍റെ ജന തയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ എതിര്‍ക്കപ്പെടുന്ന വിവരമറിഞ്ഞ് ഓടി വന്ന് ഇങ്ങനെ പറയുന്നത്. 5: 80-82; 28: 20; 57: 27 വിശദീകരണം നോക്കുക.