( അല്‍ ഖസസ് ) 28 : 20

وَجَاءَ رَجُلٌ مِنْ أَقْصَى الْمَدِينَةِ يَسْعَىٰ قَالَ يَا مُوسَىٰ إِنَّ الْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَاخْرُجْ إِنِّي لَكَ مِنَ النَّاصِحِينَ

പട്ടണത്തിന്‍റെ അങ്ങേയറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നുകൊണ്ട് പറഞ്ഞു: ഓ മൂ സാ, നിശ്ചയം മുഖ്യന്മാര്‍ നിന്‍റെ കാര്യത്തില്‍ നിന്നെ വധിക്കുന്നതിനുവേണ്ടി തീരുമാനമെടുത്തിരിക്കുന്നു, അതുകൊണ്ട് നീ പുറപ്പെടുക, നിശ്ചയം ഞാന്‍ നിനക്ക് ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണ്. 

36: 20-21 ല്‍ പറഞ്ഞ പ്രകാരം മൂന്ന് പ്രവാചകന്മാരെയും തള്ളിപ്പറഞ്ഞ ഒരു ജനതയിലേക്ക് ഗുണകാംക്ഷിയായി പട്ടണത്തിന്‍റെ അങ്ങേ അറ്റത്തുനിന്ന് ഓടിവന്ന് ഒരു വിശ്വാസി ഉപദേശിച്ചതുപോലെത്തന്നെയാണ് ഇവിടെയും ഗുണകാംക്ഷിയായ വി ശ്വാസി മൂസായോട് പറയുന്നത്. വിശ്വാസിയായ നാഥന്‍റെ പ്രതിനിധിയായി ജീവിക്കു ന്ന വിശ്വാസി മനുഷ്യനോട് മാത്രമല്ല, ഏതൊരു ജീവിയോടും ഗുണകാംക്ഷിയായിരിക്കും. അതുകൊണ്ടു തന്നെ അത്തരം വിശ്വാസി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് സ്രഷ്ടാവിന്‍റെ 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യാ നും വാഴ്ത്താനും അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്നതാ ണ്. ആത്മാവിനെ പരിഗണിക്കാതെ നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്ന കപടവിശ്വാസികളോടും അവരുടെ അനുയായികളോടും 7: 26 ല്‍ പറഞ്ഞ ആത്മാവി ന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുന്നതും അവരോട് കോപം പുലര്‍ത്തുന്നതുമാണ്. 5: 55-56; 7: 68 വിശദീകരണം നോക്കുക.