( യാസീന്‍ ) 36 : 48
وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ
അവര്‍ ചോദിക്കുകയും ചെയ്യുന്നു: നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കി ല്‍ എപ്പോഴാണ് ഈ വാഗ്ദത്തം പുലരുക.
ഐഹികജീവിതം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്ന് പറയുന്ന വിശ്വാ സികളോട് കപടവിശ്വാസികള്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്. 7: 187; 32: 29; 35: 37-38 വി ശദീകരണം നോക്കുക.