قَالُوا يَا وَيْلَنَا مَنْ بَعَثَنَا مِنْ مَرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ
അവര് പറയും: ഓ ഞങ്ങളുടെ കഷ്ടം! ആരാണ് നമ്മുടെ ഗാഢനിദ്രയില് നിന്ന് നമ്മെ എഴുന്നേല്പിച്ചത്? ഇത് നിഷ്പക്ഷവാന് വാഗ്ദത്തം ചെയ്ത ഒന്നുത ന്നെയാണ്, പ്രവാചകന്മാര് സത്യം തന്നെയാണ് പറഞ്ഞിരുന്നത്.
ഉള്ക്കാഴ്ചാദായകമായ അദ്ദിക്ര് സമര്പ്പിക്കുന്ന നാഥനെ നിഷ്പക്ഷവാനായി അം ഗീകരിച്ച് ജീവിക്കുന്ന വിശ്വാസികളാണ് ഇങ്ങനെ പറയുന്നത്. ഖബറില് ഗാഢനിദ്രയി ലായിരുന്ന അവര് പെട്ടെന്ന് ഉണരുമ്പോഴുള്ള അവരുടെ ആത്മഗതമാണ് 'ഓ ഞങ്ങളു ടെ കഷ്ടം! ആരാണ് നമ്മുടെ ഗാഢനിദ്രയില് നിന്ന് നമ്മെ എഴുന്നേല്പിച്ചത്' എന്നത്. എന്നാല് ഉടന് തന്നെ അവര്ക്ക് ഓര്മ്മവരുന്നതാണ് 'ഇത് നിഷ്പക്ഷവാന് അവന്റെ ഗ്ര ന്ഥത്തിലൂടെ വാഗ്ദത്തം ചെയ്തത് തന്നെയാണ് എന്നും പ്രവാചകന്മാര് സത്യം തന്നെയാണ് പറഞ്ഞിരുന്നത് എന്നും'. 3: 194-195; 9: 119; 17: 52 വിശദീകരണം നോക്കുക.