( യാസീന്‍ ) 36 : 76
فَلَا يَحْزُنْكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ
അപ്പോള്‍ അവരുടെ വാക്കുകള്‍ നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല, നിശ്ചയം നാം അവര്‍ രഹസ്യമാക്കുന്ന ഒന്നും അവര്‍ പരസ്യമാക്കുന്ന ഒന്നും അറിയുന്നവ നാണ്.
ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ കൈകളിലാണ് എല്ലാ ജീവജാലങ്ങളു ടെയും കടിഞ്ഞാണ്‍ എന്നിരിക്കെ അവന്‍ കാഫിറുകളുടെ എല്ലാ നീക്കങ്ങളും അറിയു ന്നുണ്ട്. അതുകൊണ്ട് കാഫിറുകളുടെ ഗൂഢതന്ത്രങ്ങളില്‍ ദുഃഖിക്കുകയോ മനം മുട്ടുകയോ ചെയ്യേണ്ടതില്ലെന്ന് പ്രവാചകനെയും വിശ്വാസികളെയും ആശ്വസിപ്പിക്കുകയാണ്. 10: 65; 25: 58; 35: 10-11 വിശദീകരണം നോക്കുക.