( യാസീന്‍ ) 36 : 75

لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُنْدٌ مُحْضَرُونَ

അവര്‍ക്ക് ഇവരെ സഹായിക്കാന്‍ സാധിക്കുകയില്ല, എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന നാളില്‍ അവര്‍ ഇവര്‍ക്കെതിരെയുള്ള ഒരു സൈന്യമായിരിക്കും. 

 ഗ്രന്ഥത്തിന്‍റെ വെളിച്ചത്തിലുള്ളതല്ലാത്ത ബന്ധങ്ങളെല്ലാം എല്ലാ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടുന്ന വിചാരണാനാളില്‍ പരസ്പരം ശത്രുതയിലായിരിക്കും എന്ന് 43: 67 ല്‍. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഥവാ 2: 165-167 ല്‍ വിവരിച്ച പ്രകാരം നേതാക്കള്‍, അനുയായികള്‍, പിതാക്കള്‍, മാതാക്കള്‍, മക്കള്‍, ഇണകള്‍, സഹോദരന്മാര്‍, സഹോദരിമാര്‍ തുടങ്ങി ഇഹലോകത്ത് അടുപ്പമുണ്ടായിരുന്നവരെല്ലാം അന്ന് പരസ്പരം എതിരായി വാദിക്കുന്നതും കുറ്റപ്പെടുത്തുന്നതും തര്‍ക്കിക്കുന്നതുമാണ്. 2: 154; 34: 38; 70: 10-14 വിശദീകരണം നോക്കുക.