إِنَّ رَبَّكَ هُوَ الْخَلَّاقُ الْعَلِيمُ
നിശ്ചയം നിന്റെ നാഥന്, അവന് തന്നെ എല്ലാതരം സൃഷ്ടിപ്പും എല്ലാ സൃഷ്ടിക ളെക്കുറിച്ചും അറിയുന്ന സര്വ്വസ്രഷ്ടാവ് തന്നെയാണ്.
ത്രികാലജ്ഞാനിയായ അല്ലാഹു എല്ലാതരം സൃഷ്ടിപ്പും അറിയുന്നവനാണ് എന്നതുപോലെത്തന്നെ എല്ലാ സൃഷ്ടികളെക്കുറിച്ചും അറിവുള്ളവന് തന്നെയാണ്. അവ ന് ജീവനുള്ളവയില് നിന്ന് ജീവനില്ലാത്തവയെയും ജീവനില്ലാത്തവയില് നിന്ന് ജീവ നുള്ളവയെയും പുറപ്പെടുവിക്കുന്നവനാണ്. അവന് എല്ലാ സൃഷ്ടികളെക്കുറിച്ചും-അ വരുടെ ജനനം, മരണം, ഭക്ഷണം, ആയുസ്സ്, പാര്പ്പിടം, അവരുടെ ശരീരം മറവ് ചെ യ്യുന്നത്, പുനര്ജന്മനാളില് അവരുടെ രൂപം തുടങ്ങി-എല്ലാം അറിയുന്നവനും എല്ലാം ഒരു ഗ്രന്ഥത്തില് രേഖപ്പെടുത്തിയവനുമാണ്. 36: 81 ല് അല്ലാഹു ചോദിക്കുന്നു: ആ കാശഭൂമികളെ സൃഷ്ടിച്ചവന് ഇവരെ (മനുഷ്യരെ)പ്പോലെയുള്ളവരെ സൃഷ്ടിക്കാന് കഴിവുള്ളവനല്ലെന്നോ! അല്ല; അവന് എല്ലാതരം സൃഷ്ടിപ്പും എല്ലാ സൃഷ്ടികളെക്കുറി ച്ചും അറിയുന്ന സര്വ്വസ്രഷ്ടാവ് തന്നെയാണ്. 75: 36-40 ല് അല്ലാഹു ചോദിക്കുന്നു: അവന് തന്നെ വെറുതെയങ്ങ് വിടുമെന്ന് മനുഷ്യന് കരുതുന്നുണ്ടോ? ഒരിക്കല് അവ ന് ഒരു തെറിച്ചുവീഴുന്ന ബീജമായിരുന്നില്ലേ, പിന്നീട് അവന് ഒരു രക്തപിണ്ഡമായി, അപ്പോള് അവനെ സൃഷ്ടിച്ച് രൂപപ്പെടുത്തി ശരിയാക്കിയെടുത്തു, അതില് നിന്ന് ആ ണും പെണ്ണുമായ ഇണകളെ ഉണ്ടാക്കി, അങ്ങനെയുള്ളവന് മരിച്ചവരെ പുനര്ജ്ജീവി പ്പിക്കാന് കഴിവുള്ളവനല്ലെന്നോ? 4: 47; 9: 51; 10: 53; 14: 46-48 വിശദീകരണം നോക്കുക.