( സ്വാഫ്ഫാത്ത് ) 37 : 11

فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَمْ مَنْ خَلَقْنَا ۚ إِنَّا خَلَقْنَاهُمْ مِنْ طِينٍ لَازِبٍ

അപ്പോള്‍ നീ അവരോടൊന്ന് ചോദിക്കുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസ മുള്ളത് അവരെയാണോ അതോ നാം സൃഷ്ടിച്ചിട്ടുള്ളതാണോ, നിശ്ചയം നാം ഇവരെ സൃഷ്ടിച്ചിട്ടുള്ളത് ഒട്ടുന്ന കളിമണ്ണില്‍ നിന്നാകുന്നു.

ഇല്ലായ്മയില്‍ നിന്നും ആകാശഭൂമികളെയും സൂര്യചന്ദ്രാദി-നക്ഷത്രങ്ങളെയും സൃ ഷ്ടിച്ചതിനെക്കാളും പ്രകാശത്തില്‍ നിന്ന് സൃഷ്ടിച്ച മലക്കുകളെക്കാളും തീജ്വാലയില്‍ നിന്ന് സൃഷ്ടിച്ച ജിന്നുകളെക്കാളുമെല്ലാം ബുദ്ധിമുട്ടാണോ ഒട്ടിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യരെ വീണ്ടും സൃഷ്ടിക്കാന്‍ എന്നാണ് ചോദിക്കുന്നത്. മലക്കു കളും ജിന്നുകളുമെല്ലാം പ്രത്യക്ഷത്തില്‍ മനുഷ്യരെക്കാളും കഴിവുള്ള സൃഷ്ടികളാണ്. എന്നാല്‍ മനുഷ്യന്‍ സ്രഷ്ടാവിന്‍റെ സമ്മതപത്രവും ഏറ്റവും നല്ല അദ്ദിക്ര്‍ ഉപയോഗപ്പെ ടുത്തുകയാണെങ്കില്‍ ജിന്നുകളെയും മലക്കുകളെയുമെല്ലാം അവന്‍റെ ആജ്ഞാനുസാരിക ളാക്കാന്‍ സാധിക്കുന്നതാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ഏറ്റെടുത്തത് മനുഷ്യനാണ്. അപ്പോള്‍ അതിനെ സ ത്യപ്പെടുത്തേണ്ടവിധം സത്യപ്പെടുത്തി ജീവിക്കുന്ന അവസാനത്തെ സാബിഖ്-വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവന്‍-സ്വര്‍ഗത്തിലേക്ക് തിരിച്ചുപോയതിന് ശേഷമാണ് ഭൂമി തിരിച്ചുകറങ്ങുകയും മസീഹുദ്ദജ്ജാല്‍ പുറപ്പെടുകയും ചെയ്യുക. 2: 62; 3: 79; 9: 67-68 വിശദീകരണം നോക്കുക.