( സ്വാഫ്ഫാത്ത് ) 37 : 16

أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ

ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിത്തീരുകയാണെങ്കില്‍ ഞങ്ങള്‍ പുനസൃഷ്ടിക്ക പ്പെടുകതന്നെ ചെയ്യുമെന്നോ?

അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന 9: 67-68 ല്‍ പറഞ്ഞ തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകള്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരും നരകത്തിന്‍റെ വിറകുകളുമാണ്. നാലാം ഘട്ടത്തില്‍ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിന് വേണ്ടി സ്വര്‍ഗ്ഗം പണിയാനാണ് എന്ന ലക്ഷ്യബോധമില്ലാത്ത അവരുടെ ജീവിതലക്ഷ്യം ഐഹിക ജീവിതത്തിലെ വിഭവങ്ങളും സ്ഥാനമാനങ്ങളും മാ ത്രമാണ്. 10: 7-8; 32: 10 -12; 36: 78 വിശദീകരണം നോക്കുക.