( സ്വാഫ്ഫാത്ത് ) 37 : 15
وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
അവര് പറയുകയും ചെയ്യും: നിശ്ചയം ഇത് വ്യക്തമായ ഒരു മാരണമല്ലാതെയല്ല.
ഇന്ന് അറബി ഖുര്ആന് വായിക്കുന്ന നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന് പട്ടികയിലുള്ള ഫുജ്ജാറുകള് തന്നെയാണ് 25: 33 ല് പറഞ്ഞ നാഥനില് നിന്നുള്ള ഗ്രന്ഥത്തി ന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനോട് ഈ നയം കൈക്കൊള്ളുന്നത്. കേള് വി ഉണ്ടായിട്ടും അദ്ദിക്ര് കേള്ക്കാന് തയ്യാറാകാത്ത ബധിരരും സംസാരവൈഭവം ഉ ണ്ടായിട്ടും അദ്ദിക്ര് ലോകരോട് പറയാത്ത ഊമകളുമായ അവരെ ചിന്താശക്തി ഉപയോ ഗപ്പെടുത്താത്ത ദുഷ്ടജീവികളെന്നും ഏറ്റവും വഴിപിഴച്ചവരെന്നുമാണ് 8: 22 ലും 25: 34 ലും വിശേഷിപ്പിച്ചിട്ടുള്ളത്. 28: 48; 34: 43; 61: 6 വിശദീകരണം നോക്കുക.