( സ്വാഫ്ഫാത്ത് ) 37 : 162

مَا أَنْتُمْ عَلَيْهِ بِفَاتِنِينَ

നിങ്ങള്‍ അവനെ കുഴപ്പത്തില്‍ അകപ്പെടുത്തുന്നവരല്ല.

വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികളായ നേതാക്കള്‍ക്കും വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന അനുയായികള്‍ക്കും സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പി ടിച്ച് അല്ലാഹുവിനെ മാത്രം സേവിക്കുന്ന വിശ്വാസികളെ ഒരിക്കലും യാതൊരു കുഴപ്പത്തി ലും അകപ്പെടുത്താന്‍ സാധിക്കുകയില്ല. 5: 58; 22: 78; 31: 22; 37: 22-23 വിശദീകരണം നോക്കുക.