( സ്വാഫ്ഫാത്ത് ) 37 : 18

قُلْ نَعَمْ وَأَنْتُمْ دَاخِرُونَ

നീ പറയുക: അതെ, നിങ്ങള്‍ ദൈന്യത പ്രകടിപ്പിക്കുന്നവരാവുകയും ചെയ്യു ന്നതാണ്.

ഐഹികലോകത്തുവെച്ച് സമ്പാദിച്ചത് ഓരോ വ്യക്തിയും കാണുന്ന ദിനം 'ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് കാഫിറുകള്‍ വിലപിക്കു മെന്ന് 78: 40 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശയമില്ലാതെ ഇതെല്ലാം വായിക്കുന്ന ഫു ജ്ജാറുകള്‍ തന്നെയാണ് നാളെ 'പുനസൃഷ്ടിച്ചിട്ടില്ലായിരുന്നുവെങ്കില്‍ എത്ര നന്നായി രുന്നേനേ' എന്ന് വിലപിക്കുന്ന കാഫിറുകള്‍. 2: 168-169 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരായ അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റി ക്കൊണ്ടിരിക്കുന്നവരുമാണ്. 16: 49; 17: 52, 97-98; 25: 34 വിശദീകരണം നോക്കുക.