( അന്നബഅ് ) 78 : 40

إِنَّا أَنْذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنْظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنْتُ تُرَابًا

നിശ്ചയം, അടുത്തുവരുന്ന ഒരു ശിക്ഷയെപ്പറ്റി നിങ്ങള്‍ക്ക് നാം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു; ഏതൊരു വ്യക്തിയും തന്‍റെ കൈകള്‍ മുന്‍കൂട്ടി ഒരുക്കി വെച്ചിട്ടുള്ളത് കാണുന്ന ദിനം കാഫിര്‍ പറയുകതന്നെ ചെയ്യും: ഓ എന്‍റെ നാ ശം, ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നെങ്കില്‍!

വിധിദിവസം ഓരോ വ്യക്തിയും അവന്‍/അവള്‍ ഐഹികലോകത്തുവെച്ച് സ മ്പാദിച്ചതാണ് ആസ്വദിക്കേണ്ടിവരിക. നരകം സമ്പാദിച്ച കാഫിര്‍ അന്ന്: ഓ എന്‍റെ നാശം, ഞാന്‍ ബുദ്ധിശക്തി നല്‍കപ്പെടാത്ത, വിചാരണക്കുശേഷം മണ്ണാക്കി മാറ്റപ്പെടുന്ന പട്ടി, പന്നി, പെരുച്ചാഴി തുടങ്ങിയ ഏതെങ്കിലും ജീവിയായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേ നെ എന്ന് വിലപിക്കുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 'അദ്ദിക്ര്‍ ഉപയോഗപ്പെ ടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് അവര്‍ വിലപിക്കുമെന്ന് 25: 27-29; 89: 23-24 സൂക്തങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 30; 4: 42; 69: 25-32 വിശദീകര ണം നോക്കുക.