( സ്വാഫ്ഫാത്ത് ) 37 : 36
وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَجْنُونٍ
അവര് ചോദിച്ചുകൊണ്ടിരിക്കുന്നവരുമായിരുന്നു, നിശ്ചയം ജിന്നുബാധിച്ച ഒരു കവിക്കുവേണ്ടി ഞങ്ങള് ഞങ്ങളുടെ ഇലാഹുകളെ വെടിയണമെന്നോ?
പിശാച് ബാധിച്ച കവിയായിട്ടാണ് മക്കാമുശ്രിക്കുകള് പ്രവാചകനെ പരിഗണിച്ചിരു ന്നത്. ഇന്ന് അദ്ദിക്ര് ഉദ്ധരിച്ച് ആയിരത്തില് ഒന്ന് മാത്രമേ സ്വര്ഗത്തിലേക്ക് പോവുകയു ള്ളൂ എന്ന് പറയുന്ന വിശ്വാസിയെക്കുറിച്ചും യഥാര്ത്ഥ ഭ്രാന്തന്മാരും കാഫിറുകളുമായ ക പടവിശ്വാസികളും അവരുടെ അനുയായികളും 'അയാള് ഒറ്റപ്പെട്ടവനാണ്, തെറിച്ചവനാണ്, ഭ്രാന്തനാണ്, പിഴച്ചവനാണ്' എന്നെല്ലാമാണ് ആരോപിക്കുന്നതും പരിഹസിക്കുന്നതും. 15: 6, 12; 36: 69; 51: 52-53 വിശദീകരണം നോക്കുക.