( സ്വാഫ്ഫാത്ത് ) 37 : 35

إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ

നിശ്ചയം, അല്ലാഹു ഒഴികെ മറ്റൊരു ഇലാഹും ഇല്ലെന്ന് അവരോട് പറയപ്പെട്ടി രുന്നപ്പോള്‍ അവര്‍ അഹങ്കരിക്കുന്നവരായിരുന്നു.

9: 67-68; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാര ണ വെച്ചുപുലര്‍ത്തുന്ന, അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളായ നേതാക്കളും അവരുടെ അനുയായികളായ മുശ്രിക്കുകളും തന്നെയാണ് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിഗണിക്കാതെ അഹങ്കരിക്കുന്നവര്‍. അവര്‍ നാവുകൊണ്ട് മനുഷ്യരുടെ ഇലാഹ്, മനുഷ്യരുടെ ഉടമ, മനുഷ്യരുടെ രാജാവ് എന്നിങ്ങനെ പറയുന്നവരാണെങ്കിലും പ്രായോഗിക ജീവിതത്തില്‍ ആ ബോധത്തി ല്‍ നിലകൊള്ളുകയില്ല. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവര്‍ പ്രവാച കന്‍റെ സമുദായത്തില്‍ പെട്ട ഗ്രന്ഥം തൊടാത്ത, കിട്ടാത്ത, മനുഷ്യരെയാണ് കാഫിറുക ളായും നരകത്തിന്‍റെ വിറകുകളായും കണക്കാക്കുന്നത്. 2: 80; 21: 92-93; 39: 45; 47: 19 വി ശദീകരണം നോക്കുക.