( സ്വാഫ്ഫാത്ത് ) 37 : 39

وَمَا تُجْزَوْنَ إِلَّا مَا كُنْتُمْ تَعْمَلُونَ

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ പ്രതിഫലം നല്‍കപ്പെടു ന്നവരാവുകയുമില്ല.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് എല്ലാ തിന്മകളിലും നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകി ജീവിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് നരകകുണ്ഠത്തില്‍ ശാശ്വതരായി കഴിഞ്ഞുകൂടേണ്ടി വരിക. 33: 72-73; 34: 33; 36: 54 വിശദീകരണം നോക്കുക.