( സ്വാഫ്ഫാത്ത് ) 37 : 38

إِنَّكُمْ لَذَائِقُو الْعَذَابِ الْأَلِيمِ

നിശ്ചയം, നിങ്ങള്‍ വേദനാജനകമായ ശിക്ഷ രുചിക്കേണ്ടവര്‍ തന്നെയാകുന്നു.

സത്യമായ അദ്ദിക്റും അതിനെ സത്യപ്പെടുത്തുന്ന പ്രവാചകനും വന്നതിന് ശേഷം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി അല്ലാഹുവിനെ മൂടിവെക്കു കയും പ്രവാചകനെ കളവാക്കുകയും ചെയ്തുകൊണ്ട് പിശാചിനെ സേവിച്ചു കൊണ്ടിരി ക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളും വേദനാ ജനകമായ ശിക്ഷ രുചിക്കേണ്ടിവരുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 3: 7-10; 25: 27-30, 33-34; 41: 41-44; 43: 74-78 വിശദീകരണം നോക്കുക.