( സ്വാഫ്ഫാത്ത് ) 37 : 80

إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ

നിശ്ചയം, അപ്രകാരമാണ് നാം അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ ക്ക് പ്രതിഫലം നല്‍കുക. 

നൂഹിന് മാത്രമല്ല, അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്ന അന്ത്യനാള്‍ വരെയു ള്ള എല്ലാ വിശ്വാസികള്‍ക്കും അല്ലാഹു അങ്ങനെയാണ് പ്രതിഫലം നല്‍കുക എന്നാണ് ആശയം. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് മുഹ് സിനീങ്ങള്‍. 39: 59 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാള്‍ മരിക്കുമ്പോഴും നാഥന്‍ അവനോട് "നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്ന് പറയുന്നതാണ്. 2: 112; 12: 36; 28: 14 വിശദീകരണം നോക്കുക.