( സുമര്‍ ) 39 : 59

بَلَىٰ قَدْ جَاءَتْكَ آيَاتِي فَكَذَّبْتَ بِهَا وَاسْتَكْبَرْتَ وَكُنْتَ مِنَ الْكَافِرِينَ

അല്ല, നിശ്ചയം എന്‍റെ സൂക്തങ്ങള്‍ നിനക്ക് വന്നുകിട്ടി, അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവ ന്‍ തന്നെയായിരുന്നു!

16: 43-44 ല്‍ പറഞ്ഞ മുമ്പ് നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരങ്ങളും അടങ്ങിയ, 2: 2, 38, 185 തുടങ്ങിയ സൂ ക്തങ്ങളില്‍ പറഞ്ഞ സന്മാര്‍ഗമായ അദ്ദിക്റിനെയും അതിന്‍റെ 40 പേരുകളെയും മൂടിവെ ച്ചുകൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളും കുഫ്ഫാറുകളുമായ ഏതൊരാളുടെയും മരണസമയത്താണ് നാഥന്‍ ഇ ങ്ങനെ പറയുന്നത്. ഇവരില്‍ പെട്ട ഏതൊരാളുടെയും മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. കാഫിറുകളും ഭ്രാന്തന്മാരും അക്രമികളുമായ ഈ രണ്ടുകൂട്ടരും തന്നെയാണ് 4: 140 ല്‍ പ റഞ്ഞ പ്രകാരം നരകത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതും, 2: 165-167 ല്‍ വിവരിച്ച പ്രകാരം ന രകത്തില്‍ വെച്ച് പരസ്പരം കുറ്റപ്പെടുന്നതും തര്‍ക്കിക്കുന്നതും പഴിചാരുന്നതും. 2: 1, 7; 4: 150-151; 8: 22; 10: 17 വിശദീകരണം നോക്കുക.