( സ്വാദ് ) 38 : 43

وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُمْ مَعَهُمْ رَحْمَةً مِنَّا وَذِكْرَىٰ لِأُولِي الْأَلْبَابِ

നാം അവന് അവന്‍റെ കുടുംബത്തെയും അവരോടൊപ്പം അത്രതന്നെ വേറെയും പ്രദാനം ചെയ്യുകയും ചെയ്തു, നമ്മില്‍ നിന്നുള്ള ഒരു അനുഗ്രഹമായിക്കൊ ണ്ടും ബുദ്ധിമാന്മാര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായിക്കൊണ്ടും.

അയ്യൂബ് നബിക്ക് സുഖം പ്രാപിച്ചതോടുകൂടി ആദ്യമുണ്ടായിരുന്ന ഭാര്യയും മക്കളു മെല്ലാം കൂടെകൂടുകയുണ്ടായി. 'അവരോടൊപ്പം അത്ര വേറെയും പ്രദാനം ചെയ്തു'എന്ന് പറഞ്ഞതില്‍ നിന്ന് ആരോഗ്യവാനായ അയ്യൂബ് നബി വീണ്ടും വിവാഹം കഴിച്ച് മക്കളുണ്ടാ യി എന്നാണ് മനസ്സിലാക്കേണ്ടത്. 6: 90; 21: 84; 29: 51-52 വിശദീകരണം നോക്കുക.