مَا سَمِعْنَا بِهَٰذَا فِي الْمِلَّةِ الْآخِرَةِ إِنْ هَٰذَا إِلَّا اخْتِلَاقٌ
മറ്റൊരു ഭാഗത്തുനിന്നും ഇതുപോലുള്ളത് നാം കേട്ടിട്ടില്ല, നിശ്ചയം ഇത് ഒരു കൃത്രിമ സൃഷ്ടിയല്ലാതെയല്ല.
ആദം മുതല് അന്ത്യനാള് വരെയുള്ള മനുഷ്യര്ക്ക് അല്ലാഹു തൃപ്തിപ്പെട്ടിട്ടുള്ള സംഘം വിശ്വാസികളുടെ ഏക സംഘം മാത്രമാണ് എന്ന് വിശ്വാസികള് പറയുമ്പോള്, ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിക്കുന്ന, വിവിധ സംഘടനകളായിത്തി രിഞ്ഞ് മുശ്രിക്കുകളായിത്തീര്ന്ന ഫുജ്ജാറുകള്ക്ക് പറയാനുള്ളതും ഇത് ഒരു കൃത്രിമ വാദമാണ്, മറ്റൊരിടത്തുനിന്നും ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ല' എന്നാണ്. അവര് വായി ച്ച-കേട്ട ഗ്രന്ഥം അവര്ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. അല്ലാതെ നിഷ്പക്ഷവാനായ അ ല്ലാഹു ആരെയും സ്വര്ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 4: 150-151; 23: 51-53; 37: 35 വിശദീകരണം നോക്കുക.