( സ്വാദ് ) 38 : 6

وَانْطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَٰذَا لَشَيْءٌ يُرَادُ

അവരില്‍ നിന്നുള്ള പ്രമാണിമാര്‍ ഇറങ്ങിച്ചെന്ന് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളുടെ കാര്യത്തില്‍ ക്ഷമയോടെ മുന്നോട്ടുപോവുക; നിശ്ചയം ഇത് ഉദ്ദേശ്യപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു. 

പ്രവാചകന്‍ ഏക ഇലാഹിലേക്ക് വിളിച്ചപ്പോള്‍ കാഫിറുകളിലെ മുഖ്യന്മാര്‍ അനു യായികളോട് പറയാന്‍ തുടങ്ങി: നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരായിട്ട് സ്ഥാപിച്ചുവെച്ചിട്ടു ള്ള ഇലാഹുകളുടെ കാര്യത്തില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുക, ബോധപൂര്‍വ്വം നിങ്ങളെ ഭിന്നിപ്പിക്കാനും പൂര്‍വികരുടെ ചര്യയില്‍ നിന്ന് നിങ്ങളെ തെറ്റിച്ചുകളയാനും ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം തന്നെയാണ് ഇവന്‍ നടത്തികൊണ്ടിരിക്കുന്നത്. 'അല്ലാഹുവും അദ്ദിക്റും ഒന്നാണ് എന്നിരിക്കെ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി അല്ലാഹുവിനെ മു റുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളണം' എന്ന് ആയിരത്തില്‍ ഒ ന്നായ വിശ്വാസി മനുഷ്യരെ ബോധവാന്മാരാക്കുമ്പോള്‍ 98: 6 ല്‍ പറഞ്ഞ കരയിലെ ദു ഷ്ടജീവികളും കപടവിശ്വാസികളുമായ കാഫിറുകള്‍ അവരുടെ അനുയായികളായ കാ ഫിറുകളോട്: നിങ്ങള്‍ അദ്ദിക്ര്‍ കേള്‍ക്കരുത്, അത് ഒരു ഒറ്റപ്പെട്ട വാദമാണ,് അതു കേട്ട് നിങ്ങളുടെ സംഘടനകളെയോ കാക്കകാരണവന്‍മാരായിട്ട് പിന്‍തുടര്‍ന്ന് വരുന്ന ആചാരാനുഷ്ഠാനങ്ങളെയോ ഒഴിവാക്കരുത് എന്ന് പറഞ്ഞ് അവരെക്കൂടി നരകത്തിലേക്ക് പിടി ച്ചുവലിച്ച് കൊണ്ടുപോവുകയാണ് ചെയ്യുക. 2: 18,170; 9: 67-68; 25: 17-18, 30 വിശദീകര ണം നോക്കുക.