( സുമര്‍ ) 39 : 1
تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ
ഗ്രന്ഥത്തിന്‍റെ അവതരണം അജയ്യനായ യുക്തിജ്ഞനായ അല്ലാഹുവില്‍ നി ന്നാകുന്നു.
യുക്തിജ്ഞനും സ്വയം സ്തുത്യര്‍ഹനുമായ നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റാണ് എന്ന് 41: 41-42 ലും; ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അതില്‍ മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് 16: 43-44 ലും പറഞ്ഞിട്ടുണ്ട്. 32: 1-2; 36: 2-5 വിശദീകരണം നോക്കുക.