( സുമര്‍ ) 39 : 9

أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ ۗ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ

നിന്നുകൊണ്ടും സാഷ്ടാംഗം പ്രണമിച്ചുകൊണ്ടും വണക്കത്തോടെ രാത്രി ക ഴിച്ചുകൂട്ടുന്ന, പരലോകത്തെ ഭയപ്പെടുന്ന, തന്‍റെ നാഥന്‍റെ കാരുണ്യം ആഗ്ര ഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരുവന്‍! നീ ചോദിക്കുക, അറിവുള്ള വരും അറിവില്ലാത്തവരും സമമാകുമോ? നിശ്ചയം ബുദ്ധിമാന്മാരായിട്ടുള്ളവ ര്‍ മാത്രമേ ഓര്‍മ്മിക്കുകയുള്ളൂ! 

യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവര്‍ അത് അറിയാത്തവരെപ്പോലെ ആവുകയില്ല. ജീവിതലക്ഷ്യം അറിയുന്ന ബുദ്ധിമാന്മാരായിട്ടുള്ള അവര്‍ തങ്ങളുടെ നാ ഥനെ കണ്ടുമുട്ടി ഐഹിക ജീവിതത്തെക്കുറിച്ച് വിധിദിവസം ഉത്തരം പറയണമെന്ന ബോധത്തില്‍ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ സദാ നിലകൊള്ളുന്നവരാണ.് അവര്‍ അല്ലാഹുവിനെ മറന്ന, ജീവിതലക്ഷ്യം മറന്ന തെമ്മാടികളെപ്പോലെയായിരിക്കു കയില്ല. രാത്രികാലങ്ങളില്‍ ഗ്രന്ഥം തിലാവത്ത് ചെയ്തുകൊണ്ട് നമസ്കരിച്ചുകൊണ്ടി രിക്കുക എന്നതാണ് ആദ്യ കാലഘട്ടങ്ങളിലുള്ള വിശ്വാസികളുടെ സ്വഭാവമായി സൂക്ത ത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. വിശ്വാസികളുടെ ഇക്കാലത്തെ പ്രാര്‍ത്ഥനാ രീതിയും ജീവി ത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന 83: 7 ല്‍ പറ ഞ്ഞ ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും 15: 43-44 ല്‍ പറഞ്ഞ പ്രകാരം ന രകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ട്. 3: 7-10; 32: 18; 35: 28-29 വിശദീകരണം നോക്കുക.