( സുമര്‍ ) 39 : 48

وَبَدَا لَهُمْ سَيِّئَاتُ مَا كَسَبُوا وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

അവര്‍ സമ്പാദിച്ചുകൊണ്ടിരുന്ന തിന്മകളെല്ലാം തന്നെ അവര്‍ക്കുമുമ്പില്‍ വെളി പ്പെടുന്നതാണ്, ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ അവര്‍ പരി ഹസിച്ചുകൊണ്ടിരുന്നത്, അതുതന്നെ അവരില്‍ വന്നുഭവിക്കുന്നതുമാണ്.

അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുക വഴി ലക്ഷ്യബോധം നഷ്ടപ്പെട്ട അക്രമികള്‍ 17: 13-15; 18: 49; 23: 62-63; 36: 12; 45: 28-31; 58: 6; 78: 29-30 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം തങ്ങളുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയെക്കുറിച്ച് ബോധമില്ലാത്തവരാണ്. 8: 22 ല്‍ പറഞ്ഞ ഈ ദുഷ്ടജീവികള്‍ ഏതൊരു ജീവിയെയാണോ ഇവിടെ ദുഷിച്ച ജീവിയായി പരിഗണിച്ചിരുന്നത്, ആ ജീവിയുടെ രൂപത്തിലാണ് നരകത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടുക. 38: 24 ല്‍ വിവരിച്ച പ്രകാരം പരസ്ത്രീ പരപുരുഷന്മാരെ ആകര്‍ഷിപ്പിക്കുന്ന വിധ ത്തിലുള്ള അവരുടെ പെരുമാറ്റങ്ങള്‍ മറ്റുള്ളവരുടെ പിരടിലുള്ള കര്‍മ്മരേഖയില്‍ റിക്കാ ര്‍ഡ് ചെയ്യപ്പെടുകയും അവര്‍ അനുകൂല സാഹചര്യം വരുമ്പോള്‍ ആരുമായെങ്കിലും അ വിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ അതിന്‍റെയെല്ലാം പാപഭാരത്തിന്‍റെ ഒ രു വിഹിതം എല്ലാ രഹസ്യങ്ങളും പുറത്ത് കൊണ്ടുവരപ്പെടുന്ന വിധിദിവസം അത്തരം തിന്മക്ക് പ്രചോദനം നല്‍കിയവര്‍ വഹിക്കേണ്ടിവരും എന്നാണ് അവര്‍ കണക്കുകൂട്ടാ ത്ത തിന്മകള്‍ അവര്‍ക്ക് വെളിപ്പെടും എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 4: 85; 6: 10, 28; 11: 8 വിശദീകരണം നോക്കുക.