( സുമര്‍ ) 39 : 46

قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ

നീ പറയുക, അല്ലാഹുവേ! ആകാശങ്ങളെയും ഭൂമിയെയും വിരിപ്പിച്ചുണ്ടാക്കിയ വനേ, ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനേ, നിന്‍റെ അടിമകള്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നീതന്നെ വിധികല്‍പിക്കുന്നു.

അദ്ദിക്ര്‍ വിശ്വാസികള്‍ക്ക് അനുകൂലമായി ശുപാര്‍ശ ചെയ്യുകയും വാദിക്കുകയും ചെയ്യുമെങ്കിലും 17: 82 ല്‍ പറഞ്ഞ പ്രകാരം അക്രമികളായ കാഫിറുകള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. 16: 89 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീക രിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് സന്മാര്‍ഗവും കാരു ണ്യവും ശുഭവാര്‍ത്താദായകവുമാണ്. എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷ ണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ മുസ്ലിംകളാണ് എന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും 8: 22 ല്‍ പറഞ്ഞ പ്രകാരം നാഥന്‍റെ അടു ത്ത് ഏറ്റവും ദുഷ്ടജീവികളുമാണ്. അവര്‍ വിധിദിവസം 'എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയ ശേഷം ഇന്നാലിന്നവനാണല്ലോ എന്നെ അതില്‍ നിന്ന് തടഞ്ഞത്' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 113, 213; 9: 67-68; 32: 25 വിശദീകരണം നോക്കുക.