( അന്നിസാഅ് ) 4 : 33

وَلِكُلٍّ جَعَلْنَا مَوَالِيَ مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ ۚ وَالَّذِينَ عَقَدَتْ أَيْمَانُكُمْ فَآتُوهُمْ نَصِيبَهُمْ ۚ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ شَهِيدًا

എല്ലാ ഓരോരുത്തര്‍ക്കും മാതാപിതാക്കളും കുടുംബത്തില്‍നിന്ന് അടുത്തവരും വിട്ടേച്ചുപോകുന്നതില്‍ നാം അനന്തരാവകാശം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു, എന്നാല്‍ നിങ്ങളുമായി കരാര്‍ ചെയ്തവരായവര്‍ക്ക് അപ്പോള്‍ അവരുടെ വിഹിതം നിങ്ങള്‍ കൊടുത്തുകൊള്ളുക, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തിന്‍റെമേലും സാക്ഷിയായിരിക്കുന്നു.

8: 75; 33: 6 സൂക്തങ്ങളനുസരിച്ച് രക്തബന്ധമുള്ളവര്‍ക്കിടയില്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള വിഹിതമാണ് അനന്തരാവകാശം. എന്നാല്‍ ദത്തുപുത്രന്മാര്‍, പൗത്രന്‍മാര്‍, ആ ത്മസുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് മൊത്തം സ്വത്തിന്‍റെ മൂന്നിലൊന്നുവരെ വസ്വിയ്യത്ത് ചെയ്യാമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ തൃപ്തിയില്‍ നീതിയും ന്യായവും പാലിച്ചുകൊണ്ടായിരിക്കണം എല്ലാ കാര്യങ്ങ ളും നിര്‍വ്വഹിക്കേണ്ടത്. 2: 180, 234; 4: 7 വിശദീകരണം നോക്കുക.