( സബഅ് ) 34 : 31

وَقَالَ الَّذِينَ كَفَرُوا لَنْ نُؤْمِنَ بِهَٰذَا الْقُرْآنِ وَلَا بِالَّذِي بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰ إِذِ الظَّالِمُونَ مَوْقُوفُونَ عِنْدَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ الْقَوْلَ يَقُولُ الَّذِينَ اسْتُضْعِفُوا لِلَّذِينَ اسْتَكْبَرُوا لَوْلَا أَنْتُمْ لَكُنَّا مُؤْمِنِينَ

കാഫിറുകളായവര്‍ പറയുകയും ചെയ്യുന്നു: ഞങ്ങള്‍ ഈ വായനകൊണ്ടും ഇതിന് മുമ്പുള്ളതിനെക്കൊണ്ടും വിശ്വസിക്കുകയില്ലതന്നെ, ഇത്തരം അക്ര മികള്‍ തങ്ങളുടെ നാഥന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കാണുകയാണെ ങ്കില്‍! അവരില്‍ ഓരോവിഭാഗവും മറുവിഭാഗത്തിന്‍റെ മേല്‍ കുറ്റം ആരോപി ച്ചുകൊണ്ട് ഓടിനടക്കുന്നതും ബലഹീനരായി ഗണിക്കപ്പെട്ടവര്‍ കേമന്‍മാരാ യി നടിച്ചിരുന്നവരോട് പറയുന്നതുമാണ്: നിങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നി ശ്ചയം ഞങ്ങള്‍ വിശ്വാസികളാകുമായിരുന്നേനേ!

ഇന്ന് കേമന്‍മാരായി നടിക്കുന്ന കപടവിശ്വാസികളായ നേതാക്കളാണ് അനുയാ യികളെ ബലഹീനരായി പരിഗണിക്കുന്നതും 'അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാ സിയാവുകയോ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല' എന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ പറഞ്ഞുകൊടുക്കുന്ന സദസ്സുകളില്‍ ഹാജറാകുന്നതില്‍ നിന്ന് അവരെ തടയുന്നതും. എ ന്നാല്‍ അക്രമികളും കാഫിറുകളുമായ അവര്‍ പരസ്പരം 'ഈ വായന ഞങ്ങള്‍ കേള്‍ ക്കുകയില്ലതന്നെ' എന്ന് പറഞ്ഞതിന്‍റെ കുറ്റം പരസ്പരം ചുമത്തുകയും അനുയായികള്‍ നേതാക്കളോട്: നിങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വിശ്വാസികളാകുമായിരുന്നേനേ എന്ന് പറയുന്നതുമാണ്. 41: 41-43 ല്‍ പറഞ്ഞ, ത്രികാലജ്ഞാനിയില്‍ നിന്നുള്ള അജയ്യവും മിഥ്യകലരാത്തതും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുളള ത്രാസ്സും അ മാനത്തും, എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റിനെ ഉപ യോഗപ്പെടുത്താതെ സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെ അടി സ്ഥാനമാക്കിയാണ് ഈ രണ്ടുവിഭാഗങ്ങളും ഇവിടെ ജീവിതം നയിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഒറ്റ ഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളതെന്നോ ഇതിനുമുമ്പ് വന്നിട്ടുള്ള വേദഗ്രന്ഥങ്ങളെല്ലാം ആ ഒറ്റ ഗ്രന്ഥത്തിന്‍റെ ഭാഗം തന്നെയാ ണെന്നോ അംഗീകരിക്കാത്തവരാണ് നികൃഷ്ടജീവികളായ ഈ കെട്ടജനത. 2: 2-4, 165-167; 4: 163-164; 16: 42-43 വിശദീകരണം നോക്കുക.