( മുഅ്മിന്‍ ) 40 : 18

وَأَنْذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ ۚ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ

അടുത്തുവരുന്ന ആ ദിനത്തെക്കുറിച്ച് നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക, അതായത് ഹൃദയങ്ങള്‍ അവരുടെ തൊണ്ടക്കുഴിയില്‍ എത്തുകയും അവര്‍ ദുഃഖം കടിച്ചമര്‍ത്തി നില്‍ക്കുകയും ചെയ്യുന്ന ആ ദിനം! അന്ന് അക്രമി കള്‍ക്ക് ആത്മമിത്രങ്ങളോ അനുസരിക്കപ്പെടുന്ന ശുപാര്‍ശക്കാരോ ഉണ്ടാവു കയില്ല. 

വിധിദിവസം വരാന്‍ പോകുന്ന രംഗങ്ങളെല്ലാം ഇവിടെവെച്ചുതന്നെ കാണാന്‍ കഴിയുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അത് ഉപയോഗപ്പെടുത്താത്ത അക്രമി കള്‍ക്ക് അന്നേദിനം ആത്മമിത്രങ്ങളോ അനുസരിക്കപ്പെടുന്ന ശുപാര്‍ശക്കാരോ ഉണ്ടാ വുകയില്ല, തങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുമെന്ന് കരുതി അവര്‍ ഇന്ന് വിളിച്ചു പ്രാര്‍ ത്ഥിക്കുകയും നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്ന മഹാത്മാക്കളും പ്രവാചകനും നാളെ അവര്‍ക്കെതിരെ 'ഈ ജനത അദ്ദിക്റിനെ വിസ്മരിച്ച് ജീവിച്ച ഒരു കെട്ട ജ നതയായിരുന്നു' എന്ന് അന്യായം ബോധിപ്പിക്കുമെന്ന് 25: 17-18, 29-30 സൂക്തങ്ങളില്‍ മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 28: 62-64; 36: 74-75; 39: 32 വിശദീകരണം നോക്കുക.