( മുഅ്മിന്‍ ) 40 : 17

الْيَوْمَ تُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ ۚ لَا ظُلْمَ الْيَوْمَ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ

അന്നേദിനം എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചത് പ്രതിഫലമായി ന ല്‍കപ്പെടുന്നതാണ്, ഇന്നേദിനം യാതൊരു അനീതിയുമില്ല, നിശ്ചയം അല്ലാ ഹു വളരെവേഗം കണക്കുനോക്കുന്നവനാകുന്നു.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പ ക്ഷവാനായ അല്ലാഹു ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല, ഓരോരുത്തര്‍ക്കും അവര്‍ ഇവിടെ സമ്പാദിച്ചതാണ് അവിടെ പ്രതിഫലമായി ലഭിക്കുക. അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള 17: 13-14 ല്‍ പറഞ്ഞ കര്‍മ്മരേഖ തുറന്ന പ്രകാ ശിക്കുന്ന പുസ്തകമായി ഊരിയെടുത്ത് കൊടുത്ത് അവരവരെക്കൊണ്ട് വായിപ്പിച്ചാണ് പരലോകത്ത് വിചാരണ നടത്തുക. അപ്പോള്‍ ഇത്തരം സൂക്തങ്ങളെല്ലാം വിവരിക്കുന്ന ഗ്രന്ഥം ലഭിച്ചിട്ട് അതിനെ അവഗണിച്ചുകൊണ്ട് തങ്ങളുടെ കര്‍മ്മരേഖയില്‍ വായിക്കാനും കാണാനും പറ്റിയത് രേഖപ്പെടുത്താത്ത ഫുജ്ജാറുകളെല്ലാം തന്നെ സമ്പാദിച്ചുകൊണ്ടി രിക്കുന്നത് നരകകുണ്ഠമാണ്. 9: 67-68; 16: 111; 36: 54 വിശദീകരണം നോക്കുക.