( മുഅ്മിന്‍ ) 40 : 42

تَدْعُونَنِي لِأَكْفُرَ بِاللَّهِ وَأُشْرِكَ بِهِ مَا لَيْسَ لِي بِهِ عِلْمٌ وَأَنَا أَدْعُوكُمْ إِلَى الْعَزِيزِ الْغَفَّارِ

നിങ്ങള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹുവിനെക്കൊണ്ട് നിഷേ ധിക്കുന്നതിനും എനിക്ക് അറിവില്ലാത്തതുകൊണ്ട് അവനില്‍ പങ്കുചേര്‍ക്കുന്ന തിനും വേണ്ടിയാണല്ലോ? ഞാന്‍ നിങ്ങളെ വിളിക്കുന്നത് ആവര്‍ത്തിച്ച് പൊ റുക്കുന്ന അജയ്യനിലേക്കുമാണ്.

ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അവരുടെ ഉടമയായ അല്ലാഹുവിനെക്കൊ ണ്ട് വിശ്വസിക്കേണ്ടവിധം വിശ്വസിക്കുന്നതിനും അതുവഴി ഇഹപര ജീവിതവിജയത്തി ലേക്കുമാണ് മനുഷ്യരെ വിളിക്കുക. എന്നാല്‍ കപടവിശ്വാസികള്‍ പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്ന അദ്ദിക്റിനെത്തൊട്ട് മനുഷ്യരെ തടയുകവഴി കാഫിറായ പിശാചിന്‍റെ വീട്ടിലേക്കാണ് മനുഷ്യരെ വിളിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും അവരുടെ വിളി സ്വീകരിക്കുന്നതാണ്. 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കു ള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ ഐഹിക ലോകത്തുവെച്ച് വിശ്വാസികളെ പരിഹസിക്കുന്നവര്‍ തന്നെയാണ് എന്ന് 83: 29-30 ലും; പരലോകത്തുവെ ച്ച് വിശ്വാസികള്‍ ഭ്രാന്തന്മാരായ ഇത്തരം കുഫ്ഫാറുകളെ തിരിച്ചും പരിഹസിക്കുമെന്ന് 83: 34 ലും പറഞ്ഞിട്ടുണ്ട്. 36: 59-62; 39: 53-60 വിശദീകരണം നോക്കുക.