സംശയമില്ല, നിശ്ചയം നിങ്ങള്‍ എന്നെ ഏതൊരുവനിലേക്കാണോ വിളിച്ചു കൊണ്ടിരിക്കുന്നത്, അവന് ഇഹലോകത്തോ പരലോകത്തോ വിളിക്കപ്പെടാന്‍ അര്‍ഹതയില്ല, നിശ്ചയം നമ്മുടെ മടക്കം അല്ലാഹുവിലേക്കാകുന്നു, നിശ്ചയം അതിരുകവിഞ്ഞവര്‍, അവര്‍ തന്നെയാണ് നരകത്തിന്റെ നിവാസികള്‍.
ഒരിക്കലും മരിക്കാത്തവനും എന്നെന്നും ജീവിക്കുന്നവനുമായ അല്ലാഹുവിനെക്കൂ ടാതെ ആരെ വിളിച്ചുപ്രാര്ത്ഥിച്ചാലും അവര്‍ ശപിക്കപ്പെട്ട പിശാചിനെയല്ലാതെ വിളി ക്കുന്നില്ല. പിശാചാകട്ടെ ഇഹത്തിലോ പരത്തിലോ വിളിക്ക് ഉത്തരം നല്കാന് അര്‍ഹ നുമല്ല. 313 പ്രവാചകന്മാര്ക്കും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യവും തെളിവുമായ അ ദ്ദിക്റാണെന്നും അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്ത്ഥിക്കാനോ സഹായം തേടാനോ അര്‍ഹനായി ആരും തന്നെ ഇല്ല എന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണ് എന്നും 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ട ജനതയായത് കാര ണം അവരാണ് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ ഏറ്റവും തിന്മയേറിയവരും ഏറ്റവും വഴിപിഴച്ചവരും നരകക്കുണ്ഠത്തിലേക്ക് പോകാനുളളവരുമെന്ന് 8: 22, 55; 9: 28, 67-68 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 4: 117-118; 14: 21-22; 22: 13; 25: 58 വിശദീകരണം നോക്കുക.