فَسَتَذْكُرُونَ مَا أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِي إِلَى اللَّهِ ۚ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ
അപ്പോള് ഞാന് എന്താണോ നിങ്ങളോട് പറയുന്നത്, അത് നിങ്ങള് ഓര്മ്മി ക്കുന്നവരാവുകതന്നെ ചെയ്യും, ഞാന് എന്റെ കാര്യം അല്ലാഹുവിലേക്ക് വിടു ന്നു, നിശ്ചയം അല്ലാഹു അവന്റെ അടിമകളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കു ന്നവനാകുന്നു.
'വിശ്വാസി'യായ അല്ലാഹുവിന്റെ പ്രതിനിധികളായ വിശ്വാസികള് അല്ലാഹുവിനുവേണ്ടി മാത്രം സംസാരിക്കുന്നവരായതിനാല് അല്ലാഹുവാണ് അവരിലൂടെ സംസാരി ക്കുന്നത്. അതുകൊണ്ടുതന്നെ പ്രപഞ്ചനാഥന്റെ സംസാരമായ അദ്ദിക്ര് പിന്പറ്റാത്ത അ ക്രമികളായ ഭ്രാന്തന്മാര് മരണസമയത്തും വിധിദിവസവും അത് ഓര്മ്മിക്കുകയും ഞങ്ങ ള്ക്ക് ദൃഢബോധ്യം വന്നു എന്ന് പറയുകയും ഐഹികലോകത്തേക്കുതന്നെ തിരിച്ചയ ക്കപ്പെടാന് കേഴുകയും ചെയ്യുന്നതാണ്. 23: 99-100; 32: 12, 22; 35: 36-37 വിശദീകരണം നോക്കുക.