( മുഅ്മിന്‍ ) 40 : 50

قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُمْ بِالْبَيِّنَاتِ ۖ قَالُوا بَلَىٰ ۚ قَالُوا فَادْعُوا ۗ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ

അവര്‍ ചോദിക്കും: നിങ്ങളുടെ പ്രവാചകന്മാര്‍ വെളിപാടും കൊണ്ട് നിങ്ങളി ലേക്ക് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ വന്നിരുന്നു, അവര്‍ പ റയും: എന്നാല്‍ നിങ്ങള്‍ തന്നെ അപേക്ഷിച്ചുകൊള്ളുക, നിശ്ചയം കാഫിറുക ളുടെ പ്രാര്‍ത്ഥന വഴികേടിലല്ലാതെയല്ല. 

അല്ലാഹുവാണ് യഥാര്‍ത്ഥത്തില്‍ വിളിക്കപ്പെടാന്‍ അര്‍ഹന്‍. അവനെക്കൂടാതെ അ വര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് അവര്‍ ഉത്തരം നല്‍കുന്നില്ല, വെള്ളത്തിലേക്ക് വിരല്‍ ചൂണ്ടി 'ഓ വെള്ളമേ! നീ എന്‍റെ വായില്‍ പ്രവേശിക്കുക' എന്നുപറഞ്ഞാല്‍ പ്രവേശിക്കാത്തതുപോലെ അല്ലാതെ, കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടില ല്ലാതെ അല്ല എന്ന് 13: 14 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കാ ഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരകത്തില്‍ വെച്ച് പരസ്പരം കലഹിക്കുകയും പഴിചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവ രിച്ചിട്ടുണ്ട്. 'നിങ്ങളില്‍ നിന്നുള്ള പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടായിരുന്നില്ലേ' എന്ന മലക്കുകളുടെ ചോദ്യത്തിന് 'അതെ' എന്ന് നരകവാസികള്‍ മറുപടി പറയുന്നതില്‍ നിന്നും സന്ദേശം നല്‍കപ്പെട്ടിട്ട് അത് ഉപയോഗപ്പെടുത്താത്തവര്‍ മാത്രമാണ് നരകത്തിലുണ്ടാവുക എന്ന് വളരെ വ്യക്തമാണ്. കാഫിറുകളുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയില്ല എന്ന് മാത്രമല്ല, അവരുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുകയുമില്ല. 2: 119; 17: 15, 82; 43: 74-78 വിശദീകരണം നോക്കുക.