( മുഅ്മിന്‍ ) 40 : 52

يَوْمَ لَا يَنْفَعُ الظَّالِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ

അക്രമികള്‍ക്ക് അവരുടെ ഒഴികഴിവുകള്‍ ഉപകാരപ്പെടാത്ത ദിനം, അവര്‍ക്ക് ശാപമാണുള്ളത്, അവര്‍ക്ക് ഏറ്റവും ദുഷിച്ച ഭവനവുമാണുള്ളത്.

മനുഷ്യരെ ജീവിതലക്ഷ്യം ഉണര്‍ത്തുന്നതും അവര്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റുമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് അക്രമികളും കാഫിറുകളും. ആത്മാവിനെ പരിഗണിക്കാത്ത അവര്‍ മരണസമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് അവരുടെ ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും, വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. 2: 254; 13: 18, 25; 66: 6-7 വിശദീകരണം നോക്കുക.