( അർറഅദ് ) 13 : 18

لِلَّذِينَ اسْتَجَابُوا لِرَبِّهِمُ الْحُسْنَىٰ ۚ وَالَّذِينَ لَمْ يَسْتَجِيبُوا لَهُ لَوْ أَنَّ لَهُمْ مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ ۚ أُولَٰئِكَ لَهُمْ سُوءُ الْحِسَابِ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمِهَادُ

തങ്ങളുടെ നാഥന് മറുപടി നല്‍കിയവരായവര്‍ക്ക് ഏറ്റവും നന്മയുണ്ട്, അവന് മറുപടി നല്‍കാത്തവരായവരോ, നിശ്ചയം അവര്‍ക്ക് ഭൂമിയിലുള്ള മുഴുവന്‍ സമ്പത്തും അതോടൊപ്പം അത്ര വേറെയും ലഭിച്ചിട്ട് അതുകൊണ്ട് പ്രായശ്ചി ത്തം നല്‍കിയാലും നിശ്ചയം അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല, അക്കൂട്ടര്‍, അവര്‍ക്ക് ദുഷിച്ച വിചാരണതന്നെയുണ്ട്, അവരുടെ സങ്കേതം നര കക്കുണ്ഠമാകുന്നു-എത്രമോശപ്പെട്ട തൊട്ടിലുകള്‍!

അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കാനും പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുമുള്ള ഉപാധിയായ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ അവര്‍ പിശാചിന്‍റെ വിളിക്കാണ് ഉത്തരം നല്‍കുന്നത്. പിശാച് നാ ളെ കൈയൊഴിയുന്ന രംഗം 14: 22 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാഹുവും അദ്ദിക് റും ഒന്നാണെന്നിരിക്കെ അദ്ദിക്റിനെ അവഗണിച്ചവര്‍ ദുഷിച്ച വിചാരണക്കുശേഷം നരകക്കുണ്ഠത്തില്‍ കഴിഞ്ഞുകൂടേണ്ടിവരുന്നതാണ്. 2: 186; 3: 90-91; 10: 26-27 വിശദീകരണം നോക്കുക.