( മുഅ്മിന് ) 40 : 6
وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى الَّذِينَ كَفَرُوا أَنَّهُمْ أَصْحَابُ النَّارِ
അപ്രകാരം കാഫിറുകളായവരുടെ മേല് നിശ്ചയം അവര് നരകവാസികളാണെ ന്നുള്ള നിന്റെ നാഥന്റെ വചനം ബാധകമായിക്കഴിഞ്ഞു.
പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ച് സൃഷ്ടികള് എഴുതിയുണ്ടാക്കിയ കര്മ്മശാസ്ത്ര ഗ്രന്ഥങ്ങളെ അ വലംബിച്ച് മിഥ്യാധാരണയില് ജീവിതം നയിച്ച് കാഫിറുകളായിത്തീര്ന്നിട്ടുള്ള ഫുജ്ജാറു കളില് നിന്നുള്ളവര് തന്നെയാണ് കുഫ്ഫാറുകളും നരകത്തിന്റെ സഹവാസികളും. അ വരുടെ മേലാണ് ശിക്ഷാവചനം ബാധകമായത്. 10: 33; 32: 13-14; 36: 70; 39: 71 വിശദീകരണം നോക്കുക.