( മുഅ്മിന്‍ ) 40 : 7

الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ

സിംഹാസനം വഹിക്കുന്നവരും അവന് ചുറ്റുമുള്ളവരും ആരോ അവര്‍, തങ്ങളു ടെ നാഥനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തിക്കൊണ്ടിരിക്കുന്നവരും അവനെക്കൊ ണ്ട് വിശ്വസിക്കുന്നവരും വിശ്വാസികളായവര്‍ക്കുവേണ്ടി പൊറുക്കലിനെത്തേടി ക്കൊണ്ടിരിക്കുന്നവരുമാകുന്നു: 'എല്ലാ ഓരോ വസ്തുവിലും തന്‍റെ കാരുണ്യവും അറിവും വലയം ചെയ്തിട്ടുള്ള ഞങ്ങളുടെ നാഥാ, അപ്പോള്‍ നിന്നിലേക്ക് ഖേദി ച്ചുമടങ്ങുകയും നിന്‍റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് പൊറുത്തുകൊടു ക്കേണമേ, അവരെ നീ ജ്വലിക്കുന്ന നരകശിക്ഷയെത്തൊട്ട് കാത്തുരക്ഷിക്കുക യും ചെയ്യേണമേ!' 

'സിംഹാസനം വഹിക്കുന്നവരും അവന് ചുറ്റുമുള്ളവരും' എന്നുപറഞ്ഞത് മലക്കു കളെക്കുറിച്ചാണ്. സൂക്തത്തില്‍ പറഞ്ഞ 'നിന്‍റെ മാര്‍ഗം പിന്‍പറ്റുന്നവര്‍' എന്നതുകൊണ്ട് ഉ ദ്ദേശിക്കുന്നത് 6: 126, 153 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ പിന്‍പറ്റുന്നവര്‍ തന്നെയാണ്. അദ്ദിക്റിനെ ത്രാസ്സും അമാനത്തുമായി ഉപയോഗപ്പെടുത്തി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുന്നത് മനുഷ്യരില്‍ നിന്നുള്ള നാഥന്‍റെ പ്രതിനിധികളായ വിശ്വാസികളായതിനാലാണ് വിശ്വാസികളായ മലക്കുകള്‍ വിശ്വാസികള്‍ക്കുവേണ്ടി പൊറുക്കലിനെത്തേടുന്നത്. 

വിശ്വാസി 7: 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ച് നാഥനെ സഹായിക്കുന്നതിനാല്‍ 47: 7 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ തിരിച്ച് അവരെയും സഹായിക്കുന്നതാണ്. 2: 62; 4: 85; 35: 45; 39: 75 വിശദീകരണം നോക്കുക.