( സുമര്‍ ) 39 : 71

وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِنْكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنْذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ

കാഫിറുകളെ കൂട്ടം കൂട്ടമായി നരകകുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നതുമാണ്, അങ്ങനെ അവര്‍ അതിന്‍റെ അടുത്തെത്തുമ്പോഴേക്കും അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടുന്നതും അതിന്‍റെ പാറാവുകാര്‍ അവരോട് ചോദിക്കുന്നതുമാണ്: നി ങ്ങളുടെ മേല്‍ നിങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ വിവരിച്ചുതന്നിരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര്‍ നിങ്ങളിലേക്ക് വന്നിട്ടുണ്ടായിരുന്നില്ലേ? -നിങ്ങള്‍ക്ക് ഇ ങ്ങനെയുള്ള ഒരു നാളിനെ കണ്ടുമുട്ടണമെന്ന് നിങ്ങളോട് മുന്നറിയിപ്പ് നല്‍ കുകയും ചെയ്തിരുന്ന; അവര്‍ പറയും: അതെ, വന്നിരുന്നു, പക്ഷെ കാഫിറായ ഞങ്ങളുടെ മേല്‍ ശിക്ഷാവചനം ബാധകമായി. 

മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടു ണ്ട്. മനുഷ്യരുടെ മനോമുകുരങ്ങള്‍ വരെ അല്ലാഹു അറിയുന്നുണ്ട് എന്നും ഓരോരുത്ത രുടെയും കര്‍മ്മരേഖയില്‍ അതെല്ലാം കൊത്തിവെക്കുന്നുണ്ടെന്നും 17: 13-14 ല്‍ വിവരിച്ചിട്ടുണ്ട്. കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന വരാണെന്ന് 4: 145 ല്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ പറഞ്ഞ കാഫിറുകള്‍ കപടവി ശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെ ടുന്ന അനുയായികളാണ്. അവര്‍ നരകത്തിന്‍റെ അടുത്തേക്ക് എത്തേണ്ട താമസം അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടുന്നതാണ്. 'ഇങ്ങനെയുള്ള ഒരു നാളിനെ കണ്ടുമുട്ടണമെന്ന് നി ങ്ങളോട് മുന്നറിയിപ്പ് നല്‍കിയിരുന്ന പ്രവാചകന്മാര്‍ അല്ലെങ്കില്‍ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വന്നുകിട്ടിയിരുന്നില്ലേ' എന്നുള്ള നരകത്തിന്‍റെ പാറാവുകാരുടെ ചോദ്യത്തിന് 'അതെ, വ ന്നിരുന്നു, പക്ഷെ കാഫിറായ ഞങ്ങളുടെ മേല്‍ ശിക്ഷാവചനം ബാധകമായി' എന്ന് അവര്‍ മറുപടി നല്‍കുന്നതില്‍ നിന്നും ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും കേള്‍ക്കുക യും എന്നാല്‍ അതിന്‍റെ ആശയത്തിന് വിരുദ്ധമായി ജീവിതം നയിക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ മാത്രമാണ് കാഫിറുകള്‍ എന്ന് വളരെ വ്യക്തമാണ്. ഓരോരുത്തരും ആ ത്മാവിനെതിരെ സ്വയം കാഫിറാണെന്ന് സാക്ഷ്യം വഹിക്കാതെ നിഷ്പക്ഷവാനായ നാഥ ന്‍ ഒരാളെയും നരകത്തിലിടുകയില്ല എന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. നാഥനില്‍ നി ന്നുള്ള ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള കപടവിശ്വാസിക ളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകളെ 35: 32 ല്‍ ആത്മാവിനോട് അക്രമം പ്രവര്‍ത്തിച്ചവര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. 7: 37; 36: 69-70; 39: 59 വിശദീകരണം നോക്കുക.