وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ നാഥന്‍ പറയുകയും ചെയ്യുന്നു, നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥി ക്കുക; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം, നിശ്ചയം എന്നെ സേവിച്ചുകൊണ്ടി രിക്കുന്നതിനെത്തൊട്ട് അഹങ്കരിച്ചുകൊണ്ടിരിക്കുന്നവരാരോ അവര്‍ നരകകു ണ്ഠത്തില്‍ ദീനരായി പ്രവേശിപ്പിക്കപ്പെടുക തന്നെ ചെയ്യും.
'അല്ലാഹ്' എന്ന് പറയാന്‍ അറിഞ്ഞിട്ട് അവനെമാത്രം ഇലാഹായി അംഗീകരിച്ച് അവനോട് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കാത്തവര്‍ ആരും തന്നെ വിശ്വാസികളാവുകയോ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുകയോ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. ആത്മാവ് പ ങ്കെടുക്കാതെ നാവുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറു കളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല എന്ന് 13: 14; 40: 50 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത്തരം അഹങ്കാരികള്‍ നരകത്തില്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടും പഴിചാരിക്കൊണ്ടും ശപിച്ചുകൊണ്ടും കഴിയുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 186; 9: 28; 13: 18 വിശ ദീകരണം നോക്കുക.