( മുഅ്മിന്‍ ) 40 : 68

هُوَ الَّذِي يُحْيِي وَيُمِيتُ ۖ فَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ

അവന്‍ തന്നെയാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും, അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അപ്പോള്‍ നിശ്ചയം അവന്‍ അതിനോട് പറയലായി: 'ഉണ്ടാവുക', അപ്പോള്‍ അത് ഉണ്ടാവുകയായി!

നാഥന്‍റെ സമ്മതപത്രവും കല്‍പനയുമായ അദ്ദിക്ര്‍ കൊണ്ടാണ് ഈസാ മരിച്ചവരെ ജീവിപ്പിച്ചിരുന്നതെന്ന് 3: 49 ല്‍ വിശദീകരിച്ചിട്ടുണ്ട്. 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസിയുടെ മരണം അവന്‍ സ്വയം തന്നെയാണ് തീരുമാനിക്കുക എന്ന് 3: 79-80, 145 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 14: 11; 36: 12, 82-83 വിശദീകരണം നോക്കുക.