( ഫുസ്വിലത്ത് ) 41 : 27
فَلَنُذِيقَنَّ الَّذِينَ كَفَرُوا عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ الَّذِي كَانُوا يَعْمَلُونَ
അപ്പോള് കാഫിറുകളായവരെ നാം കഠിനമായ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും, അവര് പ്രവര്ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും ദുഷിച്ച പ്രവര്ത്തനം നോ ക്കി നാം അവര്ക്ക് പ്രതിഫലം നല്കുകയും ചെയ്യും.
പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്തുന്നതിനുള്ള ത്രാസ്സും അമാന ത്തുമായ അദ്ദിക്ര് പഠിക്കുകയും പഠിപ്പിക്കുകയും മൊത്തം മനുഷ്യര്ക്ക് എത്തിച്ചുകൊടുക്കുകയുമാണ് ഏറ്റവും നല്ല പ്രവൃത്തിയെങ്കില് ഏറ്റവും ദുഷിച്ച പ്രവൃത്തി അദ്ദിക്റിനെ മൂടിവെക്കലും അത് പ്രചരിപ്പിക്കുന്നത് തടയലുമാണ്. 9: 67-68; 25: 33-34; 33: 72-73 വിശ ദീകരണം നോക്കുക.