( ഫുസ്വിലത്ത് ) 41 : 44

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَٰئِكَ يُنَادَوْنَ مِنْ مَكَانٍ بَعِيدٍ

നാം അതിനെ ഒരു വിദേശ ഭാഷയിലുള്ള വായന ആക്കിയിരുന്നുവെങ്കില്‍ അ വര്‍ ചോദിക്കുകതന്നെ ചെയ്യും: എന്താണ് അതിന്‍റെ സൂക്തങ്ങള്‍ സ്പഷ്ടമാക്ക പ്പെടാത്തത്?-ഒരു വിദേശ ഗ്രന്ഥവും ഒരു അറബിയും! നീ പറയുക; അത് വി ശ്വാസികളായവര്‍ക്ക് മാര്‍ഗദര്‍ശനവും രോഗശമനവുമാണ്, ആരാണോ വിശ്വസി ക്കാത്തത്, അവരുടെ ചെവിയില്‍ ഒരു മൂടിയുണ്ട്, അത് അവരുടെമേല്‍ അന്ധത യുമാണ്, അക്കൂട്ടര്‍ വിദൂര സ്ഥലത്തുനിന്ന് വിളിക്കപ്പെടുന്നവരെപ്പോലെയാണ്! 

ഇത് നിന്‍റെയും ഞങ്ങളുടെയും ഭാഷയിലുള്ള ഗ്രന്ഥമല്ലേ, ഇത് അല്ലാഹുവില്‍ നി ന്നാണെന്ന് നീ പറഞ്ഞാല്‍ ഞങ്ങള്‍ എങ്ങനെ സമ്മതിക്കാനാണ് എന്ന മക്കാമുശ്രിക്കു കളുടെ വാദത്തിന് മറുപടിയായി അവതരിച്ച സൂക്തമാണിത്. അറബി ഭാഷക്കാരായ അ വര്‍ക്ക് ഏതെങ്കിലും വിദേശഭാഷയിലുള്ള ഗ്രന്ഥമാണ് അവതരിപ്പിച്ചിരുന്നതെങ്കില്‍ അവ ര്‍ പറയുമായിരുന്നു: ഇത് എന്തൊരു പുതുമ! അറബികളായ ഞങ്ങള്‍ക്ക് സൂക്തങ്ങള്‍ സ് പഷ്ടമാക്കപ്പെടാത്തവിധം വിദേശഭാഷയിലുള്ള ഒരു ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നു എ ന്ന്. എന്നാല്‍ മൊത്തം ലോകത്തുള്ള വിശ്വാസികളായ ഏവര്‍ക്കും അത് സന്മാര്‍ഗവും രോഗശമനവുമാണ്. അത് വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത കാഫിറുകള്‍ വിദൂരത്തു നിന്ന് വിളിക്കപ്പെടുന്നതുപോലെ അതുകൊള്ളെ അന്ധരും ബധിരരുമാണ്. അവര്‍ നാളെ അന്ധരായി മുഖം കുത്തിയവരായി നരകത്തില്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് 25: 33-34 ല്‍ പ റഞ്ഞിട്ടുണ്ട്. 6: 25-26; 26: 198-201 വിശദീകരണം നോക്കുക.

അന്ന് അറബികള്‍ ആവശ്യപ്പെട്ടതുപോലെ ഒരു വിദേശഭാഷയായ മലയാളത്തി ലാണ് ഇന്ന് ത്രികാലജ്ഞാനമായ, ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ മൂന്ന് വാള്യങ്ങളിലായി രൂപപ്പെട്ടിരിക്കുന്നത്. ഇനി അറബികള്‍ക്ക് എന്നല്ല, ലോകത്തുള്ള ഏത് ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഗ്രന്ഥം അ റബിയില്‍ അവതരിക്കപ്പെട്ടതായതിനാല്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല എന്ന് ഒഴികഴിവ് പറയാന്‍ സാധ്യമല്ല. അതുകൊണ്ട് അതിന്‍റെ കോപ്പികളെടുത്തും വിവി ധഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയും അത് ലോകരില്‍ പ്രചരിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ പ്രതിനിധികളായി നിശ്ചയിക്കപ്പെട്ട മനുഷ്യരുടെ ബാധ്യതയാണ്. എന്നാല്‍ ആ യിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ഈ ദൗത്യം നിര്‍വ്വഹിക്കുകയുള്ളൂ. കച്ചവട ആവശ്യാര്‍ത്ഥം വിവിധനാടുകളില്‍ സഞ്ചരിച്ചിരുന്ന അക്കാലത്തെ അറബികളെക്കാള്‍ ഇന്ന് മലയാളികളുടെ സാന്നിദ്ധ്യം ലോകത്ത് എല്ലായിടത്തുമുണ്ട്. ഇത്തരം സൂക്തങ്ങളെ ല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മിഥ്യകലരാത്ത അജയ്യമായ ഗ്ര ന്ഥം ഏതെന്ന് തിരിച്ചറിയാത്തവരും അത് ഉപയോഗപ്പെടുത്താന്‍ ഭാഗ്യമില്ലാത്തവരുമാണ്. അതുകൊണ്ടുതന്നെയാണ് ഈസാ രണ്ടാമത് വന്നാല്‍ അവര്‍ വധിക്കപ്പെടുന്നതും. 20: 124-127; 33: 72-73; 48: 6 വിശദീകരണം നോക്കുക.