وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ
ആരാണോ ദിക്രീയെ അവഗണിച്ചത്, അപ്പോള്‍ നിശ്ചയം അവന് ഇഹത്തില്‍ കുടുസ്സായ ജീവിത വിഭവമാണുള്ളത്, വിധിദിവസം അവനെ കുരുടനായി പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതുമാണ്.
ഈ സൂക്തത്തില്‍ പറഞ്ഞ ദിക്രീ മുന്‍സൂക്തത്തില്‍ പറഞ്ഞ മാര്‍ഗദര്‍ശനമായ അദ്ദിക്ര്‍ തന്നെയാണ്. ഏറ്റവും നല്ലതായ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറഞ്ഞാല്‍ നാം അവന്റെ എല്ലാകാര്യങ്ങളും ബുദ്ധിമുട്ടാക്കുമെന്ന് 92: 9-10 ലും; അദ്ദിക്റിനെ മൂടിവെച്ച കാഫിറുകള്‍ക്ക് അന്നേദിനം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കുമെന്ന് 25: 26 ലും പറഞ്ഞിട്ടു ണ്ട്. 7: 2; 15: 6; 18: 100-101 വിശദീകരണം നോക്കുക.
ദിക്രീ എന്ന ഗ്രന്ഥത്തെ അവഗണിച്ചവന് ഇഹത്തില്‍ കുടുസ്സായ ജീവിതവിഭവമാ ണുള്ളത് എന്ന് സൂക്തത്തില്‍ പറഞ്ഞതിന്റെ വിശദീകരണമായിട്ടാണ് ഗ്രന്ഥമാണ് പ്ര മാണിത്തം, അത് ഉണ്ടായാല്‍ ദാരിദ്ര്യമില്ല, അത് ഇല്ലാതെ ഐശ്വര്യവുമില്ല എന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അല്ലാഹു മനുഷ്യരില്‍ നിന്ന് കുടുംബത്തെ സ്വീകരിക്കുന്നു എന്ന് പ്രവാചകന് പറഞ്ഞതും അദ്ദിക്ര്‍ പിന്‍പറ്റുന്നവ രെക്കുറിച്ച് തന്നെയാണ്. അപ്പോള്‍ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗ ങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും പ്രതാ പവും പ്രൗഢിയും നല്‍കുന്നതുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത വര്‍ക്ക് ഇല്ലായ്മയും വല്ലായ്മയും ദാരിദ്ര്യവും സമാധാനമില്ലായ്മയും ജീവിത മാര്‍ഗ്ഗങ്ങ ളില്‍ പുരോഗതിയില്ലായ്മയുമായിരിക്കും അനുഭവം. നിശ്ചയം ഞങ്ങള്‍ കാഫിറായിരുന്നു എന്ന് ആത്മാവിനെതിരായി സാക്ഷ്യം വഹിച്ചുകൊണ്ടാണ് അവര്‍ മരണപ്പെടുക എന്ന് 7: 37; 9: 55, 85, 125 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല അവരെ ഖബര്‍ (ശ വക്കുഴി) ഇടുക്കുമെന്നും പഠിപ്പിച്ചിട്ടുണ്ട്. 2: 6-7; 17: 72, 97-98 വിശദീകരണം നോക്കുക.