( അശ്ശൂറ ) 42 : 37
وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ
വന്കുറ്റങ്ങളും നീചവൃത്തികളും വര്ജ്ജിക്കുന്നവരും കോപം വരുമ്പോള് വിടു തി ചെയ്യുന്നവരുമാണ് അവര്.
സത്യമായ അദ്ദിക്ര് കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില് സൂക്ഷിക്കുന്നവരില് നിന്ന് വന്കുറ്റങ്ങളോ മ്ലേച്ഛപ്രവൃത്തികളോ വരികയില്ല. വിശ്വാസിയായ അല്ലാഹുവിന്റെ പ്രതിനിധികളായ അവര് അറിവില്ലാത്ത ജനതയില് നിന്ന് ദേഷ്യം പിടിപ്പിക്കുന്ന പ്രവൃത്തി കള് നേരിടേണ്ടിവരുമ്പോള് വിട്ടുവീഴ്ചയോടെ വര്ത്തിക്കുന്നതാണ്. 4: 31; 9: 80; 29: 45 വിശദീകരണം നോക്കുക.