( അശ്ശൂറ ) 42 : 38

وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ

തങ്ങളുടെ നാഥന്‍റെ വിളിക്ക് മറുപടി നല്‍കുന്നവരും നമസ്കാരം നിലനിര്‍ത്തുന്ന വരും അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ കൂടിയാലോചിക്കുന്നവരും അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് ചെലവഴിച്ചു കൊണ്ടിരിക്കുന്നവരുമാണ് അവര്‍.

ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വി ശ്വാസിയാവുകയില്ല. വിശ്വാസിയാകാത്ത ഒരാള്‍ക്ക് തന്‍റെ നാഥന്‍റെ വിളിക്ക് ഉത്തരം ന ല്‍കാനും സാധ്യമല്ല, അവര്‍ കാഫിറായ പിശാചിന്‍റെ വിളിക്കാണ് ഉത്തരം നല്‍കുക. വിശ്വാ സികളില്‍ നിന്ന് മാത്രമേ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്ന് 10: 26; 42: 26 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 49: 10 ല്‍ വിശ്വാസികള്‍ പരസ്പരം സഹോദര-സഹോദരിമാരാ ണെന്ന് പറഞ്ഞിട്ടുണ്ട്. അവരുടെ കാര്യങ്ങള്‍ അവര്‍ പരസ്പരം കൂടിയാലോചിച്ച് തീരു മാനിക്കുകയാണ് ചെയ്യുക. വിശ്വാസികള്‍ എപ്പോഴും നന്മ കല്‍പിക്കുന്നവരും തിന്മ വിരോ ധിക്കുന്നവരുമാണ്. അത്തരം വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അവര്‍ക്ക് അധികാരം നല്‍കുമെന്ന് 24: 55 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും അനുയായികളും അല്ലാഹുവിനെ മറന്നവരും നന്മ തടയുന്നവരും തിന്മ കല്‍പിക്കുന്നവരും പിശുക്ക് കാണിക്കുന്നവരുമാണ്; എന്നാല്‍ അവര്‍ പരസ്പരം സഹായിക്കുകയില്ല എന്ന് 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 9: 71-72; 32: 15-16; 35: 10 വിശ ദീകരണം നോക്കുക.