وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَٰنِ آلِهَةً يُعْبَدُونَ
നിനക്കുമുമ്പ് നാം അയച്ചിട്ടുള്ള പ്രവാചകന്മാരോട് നീ ചോദിക്കുകയും ചെയ്യു ക: നിഷ്പക്ഷവാനെക്കൂടാതെ സേവിക്കപ്പെടുന്നതിനുവേണ്ടി നാം വല്ല ഇലാ ഹുകളേയും നിശ്ചയിച്ച് കൊടുത്തിട്ടുണ്ടായിരുന്നോ എന്ന്.
ഇസ്റാഅ്-മിഅ്റാജ് രാത്രിയില്‍ സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹുവുമായുള്ള കൂടിക്കാ ഴ്ചക്കുശേഷം ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിച്ചിറങ്ങി പ്രവാചകന്‍ മുഹമ്മദ് മറ്റെല്ലാ പ്രവാചകന്‍മാര്‍ക്കും ഇമാമായിക്കൊണ്ട് നമസ്കരിക്കുകയും, ശേഷം അവര്‍ക്ക് അഭിമുഖ മായി ഇരുന്ന് സൂക്തം ആവശ്യപ്പെട്ട പ്രകാരം 'നിഷ്പക്ഷവാനെക്കൂടാതെ സേവിക്കപ്പെ ടുന്നതിന് വേണ്ടി ഇലാഹായിട്ട് മറ്റാരെയെങ്കിലും അല്ലാഹു നിശ്ചയിച്ചിട്ടുണ്ടായിരുന്നോ' എന്ന് ചോദിക്കുകയുമുണ്ടായി. 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സ ത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാകുന്നു. അത് അല്ലാഹുവിനെക്കൂടാതെ സേവി ക്കപ്പെടാന്‍ മറ്റൊരു ഇലാഹുമില്ലെന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണെന്ന് 21: 24-25 ല്‍ പറ ഞ്ഞിട്ടുണ്ട്. 3: 81, 187; 17: 1 വിശദീകരണം നോക്കുക.