( സുഗ്റുഫ് ) 43 : 44

وَإِنَّهُ لَذِكْرٌ لَكَ وَلِقَوْمِكَ ۖ وَسَوْفَ تُسْأَلُونَ

നിശ്ചയം, അത് നിനക്കും നിന്‍റെ ജനതക്കുമുള്ള ഒരു ഉണര്‍ത്തല്‍ തന്നെയാണ്, നിങ്ങള്‍ അതിനെക്കുറിച്ച് ചോദിക്കപ്പെടുകതന്നെ ചെയ്യും. 

അദ്ദിക്ര്‍ സര്‍വ്വലോകര്‍ക്കുമുള്ള ഒരു ഉണര്‍ത്തല്‍ അല്ലാതെയല്ല എന്ന് 6: 90; 38: 87; 81: 27 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ നിനക്കും നിന്‍റെ ജനതക്കുമുള്ള ഒരു ഉണര്‍ത്തല്‍ എന്ന് പറഞ്ഞതിനാല്‍ ലോകര്‍ക്ക് അത് എത്തിച്ചുകൊടുക്കേണ്ട ബാധ്യ ത പ്രവാചകനും പ്രവാചകന്‍റെ പേരുവെച്ച് നടക്കുന്ന ജനതക്കുമാണ്. 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായിത്തീര്‍ന്ന ഫുജജാറുകള്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നുണ്ടെങ്കിലും അദ്ദിക്റിനെ ഐശ്വര്യവും കാരുണ്യ വും രോഗശമനവും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി സ്വയം ഉ പയോഗപ്പെടുത്താതിരിക്കുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനു ള്ള ത്രാസ്സും അമാനത്തുമായ അത് മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരി ക്കുകയും ചെയ്യുകവഴി അവര്‍ പ്രപഞ്ചം നശിച്ചുകാണാന്‍ അഥവാ വിധിദിവസം നടപ്പിലാ യിക്കാണാന്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരായി അധഃപതിച്ചിരിക്കുകയാണ്. സൂക്തത്തി ന്‍റെ ആശയം മനസ്സിലാക്കി പ്രവര്‍ത്തിക്കാത്ത ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ക്കെതിരെ തന്നെയാണ് പ്രവാചകന്‍ വിധിദിവസം ഗ്രന്ഥവും കൊണ്ടുവന്ന് 25: 29-30 പ്രകാരം അ ന്യായം ബോധിപ്പിക്കുന്നത്. 6: 25-26; 34: 19-24; 102: 8 വിശദീകരണം നോക്കുക.