( സുഗ്റുഫ് ) 43 : 51

وَنَادَىٰ فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَٰذِهِ الْأَنْهَارُ تَجْرِي مِنْ تَحْتِي ۖ أَفَلَا تُبْصِرُونَ

ഫിര്‍ഔന്‍ തന്‍റെ ജനതയില്‍ ഒരു വിളംബരം നടത്തുകയുമുണ്ടായി; അവന്‍ ചോദിച്ചു: ഓ എന്‍റെ ജനമേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കുള്ളതല്ലേ? ഈ നദികള്‍ ഒഴുകുന്നത് എന്‍റെ താഴ്ഭാഗത്തിലൂടെയുമല്ലേ? അപ്പോള്‍ നിങ്ങള്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നില്ലേ?

 'ഞാനാണ് നിങ്ങളുടെ അത്യുന്നതനായ നാഥന്‍' എന്ന് പ്രഖ്യാപിച്ച ഫിര്‍ഔന്‍ മിസ്റിന്‍റെ-ഈജിപ്തിന്‍റെ-ആധിപത്യം എനിക്കാണെന്നും അതിലൂടെ ഒഴുകുന്ന നൈല്‍ നദി എന്‍റെ സമ്മതപ്രകാരം ഒഴുകുന്നതാണെന്നും നിങ്ങള്‍ കാണുന്നില്ലേ എന്നാണ് ചോ ദിക്കുന്നത്. 10: 88; 20: 42-44; 79: 24-25 വിശദീകരണം നോക്കുക.